കാളികാവ്: ചോക്കാട് പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ സിക്കിൾ സെൽ അനീമിയ (അരിവാൾ രോഗം )നിർണ്ണയ ക്യാമ്പുകൾ തുടങ്ങി.ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ ഡോ. ജൗഹറിന്റെ നേതൃത്വത്തിലാണ് പരിശോധനാ ക്യാമ്പുകൾ നടത്തുന്നത്.

തുടക്കത്തിലെ കണ്ടെത്തി രോഗത്തിനെതിരെ കാര്യക്ഷമമായ പ്രതിരോധ ചികിത്സ ലഭ്യമാക്കുന്നതിനാണ് ക്യാമ്പ് നടത്തുന്നത്.ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ

നടത്തിയ പരിപാടി ചോക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകലാ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അറക്കൽ സക്കീർ ഹുസൈൻ, റഷീദ് വൈദ്യർ , വാർഡ് മെമ്പർ ഷാഹിന ബാനു, മെഡിക്കൽ ഓഫീസർ ഡോ.ർ ജൗഹർ, ഹെൽത്ത് ഇൻസ്‌പെക്ടർ മൻസൂർ ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.