പെരിന്തൽമണ്ണ : പുലാമന്തോൾ പഞ്ചായത്ത് വാർഡ് ഒമ്പതിലെ പാലൂർ കിഴക്കേക്കര, വാർഡ് 13 ചെമ്മലശ്ശേരി രണ്ടാംമൈൽ അങ്കണവാടികളുടെ പുതിയ കെട്ടിടങ്ങൾ നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു.പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ അദ്ധ്യക്ഷത വഹിച്ചു. പുലാമന്തോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രമോഹനൻ സ്വാഗതം പറഞ്ഞു. പാലൂരിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ടി. സാവിത്രിയും ചെമ്മലശ്ശേരിയിൽ മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ വി.പി. മുഹമ്മദ് ഹനീഫയും റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ മുഹമ്മദ് മുസ്തഫ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി. നസീറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. ഉമ്മു സൽമ, മഠത്തിൽ റജീന, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഷിനോസ് ജോസഫ്, ലില്ലിക്കുട്ടി, കെ. ഹസീന, സി. മുഹമ്മദാലി, എൻ.പി. റാബിയ, ടി. സിനിജ, പി.ടി. പ്രമീള, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷക്കീല തുടങ്ങിയവർ സംസാരിച്ചു. അങ്കണവാടി ടീച്ചർ ഗീതകുമാരി, കാർത്തിക എന്നിവർ നന്ദി

പറഞ്ഞു.