s
അഞ്ചച്ചവിടി ജി എച്ച് എസിൽ നടന്ന സൈക്കിൾ റാലി പഞ്ചായത്ത് പ്രസിഡണ്ട് പി.ഷിജിമോൾ ഫ്ളാഗ്ഓഫ് ചെയ്യുന്നു

കളികാവ്: അഞ്ചച്ചവിടി ഗവ. ഹൈസ്‌കൂളിലെ സ്‌കൗട്ട് ,ജെ.ആർ.സി, എസ്.പി.സി കേഡറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തി. പള്ളിശ്ശേരിയിൽ തുടങ്ങിയ റാലി അഞ്ചച്ചവിടിയിൽ സമാപിച്ചു. റാലിയുടെ ഫ്ളാഗ് ഓഫ് കർമ്മം പഞ്ചായത്ത് പ്രസിഡന്റ് പി.ഷിജി മോൾ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു,​ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ മുജീബ്, അദ്ധ്യാപകരായ അബ്ദുൾ നിസാർ, രാകേഷ്, പ്രഭ, ഹാരിസ്, മുജീബ് ,അനു രഞ്ജിത്ത്, ഷറഫുദ്ദീൻ, ഹബീബ്, അലി അക്ബർ, നീനു, നിമിഷ, റിഷാദ്, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.അഞ്ചച്ചവടിയിൽ നടന്ന സമാപന യോഗത്തിൽ ഇ. ഉദയ ചന്ദ്രൻ ക്ലാസെടുത്തു.