ചങ്ങരംകുളം: സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി കോൾ സംരക്ഷണ സമിതി ആലങ്കോട് കൃഷിഭവനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ചങ്ങരംകുളം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച മാർച്ച് കൃഷിഭവന് മുന്നിൽ പൊലീസ് തടഞ്ഞു. സമരം പൊന്നാനി കോൾ സംരക്ഷണ സമിതി സെക്രട്ടറി ജയാനന്ദൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സതീശൻ അദ്ധ്യക്ഷത വഹിച്ചു.കോലത്ത് പാടം സെക്രട്ടറി കരുണാകരൻ, ഹസ്സൻ, റഹ്മാൻ. മുസ്തഫ, ഹമീദ് എന്നിവർ സംസാരിച്ചു.