പെരിന്തൽമണ്ണ: പുഴക്കാട്ടിരി ശിവക്ഷേത്രത്തിന് സമീപത്തെ മുതൽപുരയിടത്ത് പടിഞ്ഞാറേക്കര ഭാർഗവി പെരുമ്പ്രനേശ്യാർ (92) നിര്യാതനായി. അങ്ങാടിപ്പുറം വലമ്പൂർ ചേങ്ങോട്ട് കുടുംബാഗമായിരുന്നു. ഭർത്താവ്: പരേതനായ പ്രഭാകരമേനോൻ.
മക്കൾ: എം പി അജയകുമാർ (സിപിഐഎം പുഴക്കാട്ടിരി ബ്രാഞ്ച് അംഗം), എം പി രാമദാസ് (സിപിഐഎം പുഴക്കാട്ടിരി ബ്രാഞ്ച് സെക്രട്ടറി), എം.പി കൈരളി (സിപിഐഎം മങ്കട ഏരിയ കമ്മിറ്റി അംഗം). മരുമക്കൾ: എം.പി സഹദേവൻ (സിപിഐഎം പുഴക്കാട്ടിരി ബ്രാഞ്ച് അംഗം), പി മല്ലിക (റിട്ട. പ്രധാനാധ്യാപിക, സിപിഐഎം പുഴക്കാട്ടിരി ബ്രാഞ്ച് അംഗം), ശോഭ. സഹോദരങ്ങൾ: ദാക്ഷായണി, ഗൗരി, അമ്മിണി, ഉമ, രമ, പരേതനായ ചേങ്ങോട്ട് ഗോപാലകൃഷ്ണൻ (റിട്ട. എംഡിസി ബാങ്ക് മാനേജർ).