football

മലപ്പുറം: സ്വാതന്ത്ര്യ ദിനത്തിൽ ഫുട്ബാൾ മത്സരം സംഘടിപ്പിച്ച് ജില്ലയിലെ സർവ്വെ ജീവനക്കാർ. അരീക്കോട് സ്‌പോർസ് സിറ്റി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സോക്കർ ലീഗ് സീസൺ 2 മത്സരം മലപ്പുറം ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജില്ലാ സൂപ്രണ്ട് സി.സുധാകരൻ പിള്ള ഉദ്ഘാടനം ചെയ്തു. മഞ്ചേരി റീസർവ്വെ ടീം മത്സരത്തിൽ വിജയികളായി. ടീം മാനേജർമാരായ കെ.ബിനു, കെ.ഹാസ്മി, എസ്.വിനോദ്, വി. മുനവിർ എന്നിവർ നേതൃത്വം നൽകി മലപ്പുറം ഡെപ്യൂട്ടി ഡയറക്ടർ, മഞ്ചേരി, തിരൂർ, നിലമ്പൂർ റീ സർവെ ഓഫീസുകൾ എന്നിവിടങ്ങളിലെ ജീവനക്കാരാണ് മത്സരത്തിൽ പങ്കെടുത്തത്.