അരീക്കോട്: അരീക്കോട് താഴത്തങ്ങാടി ക്രസന്റ് ഓഡിറ്റോറിയത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സാൻഡ് വിച്ച് കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. മൂന്ന് പേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെ പ്രാഥമിക ചികിത്സക്ക് ശേഷം വൈകിട്ടോടെ വിട്ടയച്ചു. മുതിർന്നവരും വിദ്യാർഥികളുമടങ്ങുന്ന 51 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സാൻവിച്ച് വിതരണം ചെയ്ത ചെട്ടിയങ്ങാടിയിൽ പ്രവർത്തിക്കുന്ന ഫുഡ് പ്രൊഡക്ട്സ് കമ്പനി ഭക്ഷ്യസുരക്ഷാ ഓഫീസറുടെയും മഞ്ചേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും നിർദ്ദേശപ്രകാരം അടച്ചൂപൂട്ടി. അരീക്കോട് സോൺ മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർക്കാണ് അസ്വസ്ഥതയുണ്ടായത്.