ഇരിമ്പിളിയം: ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി ചിങ്ങം ഒന്നിന് കർഷകദിനം ആഘോഷിച്ചു. തിരഞ്ഞെടുക്കപ്പെട്ട 17 കർഷകരെ ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് ഫസീലയുടെ അദ്ധ്യക്ഷതയിൽ ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് ഷഹനാസ് ഉദ്ഘാടനം ചെയ്തു. കാർഷികോപരണ വിതരണവും നടന്നു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. ഖദീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം അബ്ദുറഹ്മാൻ, പഞ്ചായത്ത് മെമ്പർമാരായ കെ.ടി ഉമ്മുക്കുൽസു, കെ. മൊയ്തീൻകുട്ടി , കെ.പി. ജസീന തുടങ്ങിയവർ പ്രസംഗിച്ചു.