എടക്കര: എടക്കര ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണം നടന്നു. കർഷകദിനത്തിൽ രാവിലെ ഒമ്പതിന് വിളംബര ജാഥ എടക്കര ഇന്ദിര ഗാന്ധി ബസ് ടെർമിനലിൽ നിന്നും ആരംഭിച്ച് ഗ്രാമപഞ്ചായത്തങ്കണത്തിലെത്തി. ചടങ്ങിൽ പഞ്ചായത്തിലെ ശ്രദ്ധേയരായ കർക്ഷകരെ ആദരിച്ചു. ചടങ്ങ് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷക്കുട്ടി, റഷീദ് വളപ്ര, സോമൻ പാർലി, കബീർ പനോളി , സിന്ധു പ്രകാശ്, പി മോഹനൻ, കെ. രാധാകൃഷ്ണൻ, സുധീഷ് ഉപ്പട, റഫീക്ക്, സരളാ രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫിസർ എബി ജോസഫ് സ്വാഗതവും കെ.പി.രഘു നന്ദിയും പറഞ്ഞു.