മലപ്പുറം: പെയിന്റിംഗ് തൊഴിൽ മേഖലയിലേക്ക് കുത്തക കോർപ്പറേറ്റ് പെയിന്റിംഗ് കമ്പനികളുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും കടന്നു കയറ്റത്തിൽ ഓൾ കേരള പെയിന്റേഴ്സ് ആൻഡ് പോളിഷേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രതിഷേധിച്ചു. ഐക്കരപ്പടിയിൽ നടന്ന ജില്ലാ സമ്മേളനം പ്രകടനത്തോടും പൊതു സമ്മേളനത്തോടും കൂടി സമാപിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സന്തോഷ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജോയിന്റ് സെക്രട്ടറി സുനിൽ കായംകുളം മുഖ്യപ്രഭാഷണം നടത്തി. പൊതുസമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന ട്രഷറർ ഉണ്ണികൃഷ്ണൻ പാങ്ങ് (ബാബു) പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അനീഗർ പെരിങ്ങാല ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ബാവു പേങ്ങാട് അദ്ധ്യക്ഷത വഹിച്ചു.