s
കേരള ശാസ്ത്ര സാഹിത്യ പരിഷത് നടത്തുന്ന സംസ്ഥാന ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഡോ.കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയ്ക്കൽ: ജനകീയ ഗായകനായിരുന്ന വി.കെ.ശശിധരന്റെ സ്മരണാർത്ഥം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന സംസ്ഥാന ശാസ്ത്ര, സാംസ്‌കാരിക ഉത്സവം ഇത്തവണ ഒക്ടോബർ 4,5 തീയതികളിൽ കോട്ടയ്ക്കലിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ഡോ.കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്. ജയശങ്കർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എസ്.ജയകുമാർ തിരുവനന്തപുരം, കെ.പത്മനാഭൻ, എം.എസ്‌. മോഹനൻ, സി.പി.സുരേഷ് ബാബു, ഇ.വിലാസിനി, ഡോ.ഉണ്ണി ആമപ്പാറക്കൽ, ഡോ.എൻ.മുഹമ്മദ് സലീം, കോട്ടയ്ക്കൽ മുരളി, ഡോ.ടി.എസ്.മാധവൻകുട്ടി, രാജി, സുരേഷ് പുല്ലാട്ട്, സ്മിത മേലേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ:
കെ.പത്മനാഭൻ (ചെയർ.), എസ്.ജയശങ്കർ പ്രസാദ് (കൺ.).