മലപ്പുറം : കർഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ബി.കെ.എം.യു മലപ്പുറം ജില്ലാ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.കെ.എം.യു സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ സെക്രട്ടറി ഒ.കെ. അയ്യപ്പൻ, അഡ്വ. അയൂബ്, സി. അറുമുഖൻ, പി. ഭാസ്‌ക്കരൻ പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.