മലപ്പുറം : രാഷ്ട്രീയ ജനതാദൾ മലപ്പുറം ജില്ലാ കമ്മിറ്റി വോട്ട് കൊള്ളക്കെതിരെ മലപ്പുറത്ത് തിരഞ്ഞടുപ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റ ഉദ്ഘാടനം ചെയ്തു. മാർച്ച് പൊലീസ് കളക്ടറേറ്റിന് മുന്നിൽ തടഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. അലി പുല്ലിത്തൊടി, എൻ.പി. മോഹൻ രാജ്, , കെ.സി. സൈയ്തലവി മമ്പുറം, എൻ. അബ്ദു റഹീം, ഹംസ എടവണ്ണ, തേനത്ത് മൊയ്തീൻ കുട്ടി, വിജയൻ കാണാറ്റീരിയിൽ, ചന്ദ്രൻ നീലാമ്പ്ര, വള്ളിൽ മുഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു. എസ്.കമറുദ്ദീൻ, ഒ. പി. ഇസ്മയിൽ നേതൃത്വം നൽകി.