d
അരീക്കോട് ഉപഭോക്തൃ സമിതി സംഘടിപ്പിച്ച ഉപഭോക്തൃ ബോധവൽക്കരണ സെമിനാർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡന്റ് കെ മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ഉപഭോക്താക്കൾ പ്രതികരണ ശേഷിയുള്ളവരായി മുന്നോട്ടു വരണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡന്റ് കെ. മോഹൻദാസ് പറഞ്ഞു. അരീക്കോട് ഉപഭോക്തൃ സമിതി സംഘടിപ്പിച്ച ഉപഭോക്തൃ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുനസീർ മാടത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട മുഖ്യപ്രഭാഷണം നടത്തി. എം.പി.ബി. ഷൗക്കത്ത്, കെ മുഹമ്മദ് ഇസ്മായിൽ , പി. സൈദ് മുഹമ്മദ് , പി.കെ. സാജിദ, ഇ.എം സുഹൈൽ, പി.കെ. സൈദ,. സി. ലത്തീഫ്, എ.എം. നാസർ, എ.കെ സക്കീർ, എൻ. അബ്ദുറഹീം, ജില്ലാ പഞ്ചായത്ത് അംഗം രാജൻ വെള്ളേരി, ജമീല ബാബു, സലാം പനോള,. പ്രൊഫ. പി കെ നാസർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു..