തിരൂരങ്ങാടി : ഇന്നലെ ഉച്ചക്ക് ഒന്നര മണിക്ക് ചെറുമുക്ക് വെസ്റ്റിൽ വെച്ച് സ്‌കൂൾ വിദ്യാർത്ഥികളെ പരീക്ഷ കഴിഞ്ഞ് ഇറക്കി പോവുന്നതിനിടെ സ്‌കൂൾ ബസ്സിനെ മറികടന്ന് പോവുകയായിരുന്ന മറ്റൊരു ബൈക്കിൽ തട്ടി മറിഞ്ഞു തിരൂരങ്ങാടി കുണ്ടുചിന സ്വദേശി മനരിക്കൽ പരേതനായ മനരിക്കൽ അലവി കുട്ടി ആയിശുമ്മു ദമ്പതികളുടെ മകൻ ഹബീബ് (32)ആണ് മരിച്ചത്. എതിരെ വന്ന ചെറുമുക്ക് വെസ്റ്റ് സ്വദേശി കെ വി മൊയ്ദീൻ കുട്ടി (75)ന് നിസാര പരിക്കുകളോടെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ ചികത്സ തേടി. ഉടൻ താനൂർ പോലീസ് സ്ഥലത്ത് എത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് നാട്ടുകാരുടെ സഹായത്താൽ മാറ്റി. തുർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി ഹബീബ് സുഹൃത്തുക്കളുമൊത്ത് കുളിക്കാൻ പോയി ചെറുമുക്ക് വഴി വരുന്നതിനിടെയാണ് അപകടം നടന്നത് . മൊയ്ദീൻ കുട്ടി ചെറുമുക്ക് ടൗണിൽ നിന്ന് വിവാഹ സൽക്കാരം കഴിഞ്ഞു ചെറുമുക്ക് വെസ്റ്റിലെ വീട്ടിലേക്ക് വരുന്നുവന്നതിടെയാണ് എതിരെ വന്ന ബൈക്ക് ഇടിച്ചത് . തമിഴ്നാട് മായാപുരത്ത് ചെരുപ്പ് കടയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു മരിച്ച ഹബീബ്. ഭാര്യ : അഫ്സ കക്കാട്. മകൻ: മുഹമ്മദ് അയാൻ. സഹോദരങ്ങൾ: പരേതനായ ഹബീബ്,സമീൽ, ജഹ്ഫർ , മുനീറ, റസീന, ആരിഫ , മുഫീദ, മുർഷിദ.