silpasala
ദേശീയ ശില്പശാല

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലാ ചരിത്രപഠന സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രാദേശികചരിത്രവും പുരാതത്ത്വവിജ്ഞാനീയവും എന്ന വിഷയത്തിൽ ദേശീയ ശിൽപ്പശാലയ്ക്ക് തുടക്കമായി. രജിസ്ട്രാർ ഇൻ ചാർജ് പ്രൊഫ. കെ. എം ഭരതൻ ഉദ്ഘാടനം ചെയ്തു. കേരള പുരാവസ്തു വകുപ്പ് മുൻ ഡയറക്ടർ പ്രൊഫ. ജി. പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചരിത്രപഠനസ്കൂൾ ഡയറക്ടർ ഡോ.മഞ്ജുഷ ആർ.വർമ്മ അദ്ധ്യക്ഷത വഹിച്ചു. ഉച്ചതിരിഞ്ഞുള്ള സെഷനിൽ പ്രശസ്ത ഇന്ത്യൻ

മറൈൻ ആർക്കിയോളജിസ്റ്റും എപ്പിഗ്രഫിസ്റ്റുമായ ഡോ.വി സെൽവകുമാർ പ്രഭാഷണം നടത്തി. സോഷ്യോളജി സ്കൂൾ ഡയറക്ടർ ഡോ.കെ.എസ്. ഹക്കീം അദ്ധ്യക്ഷത വഹിച്ചു.