തിരൂർ : തപാൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച തപാൽ ജീവനക്കാരെയും പി.എൽ.ഐ ഡയറക്ട് ഏജന്റുമാരെയും എം.പി.കെ.ബി.വൈ ഏജന്റുമാരെയും ആദരിച്ചു. അവർക്കുള്ള സമ്മാനദാനവും നിർവഹിച്ചു. തുഞ്ചൻപറമ്പ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉത്തരമേഖല ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസസ് വി ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തിരൂർ പോസ്റ്റൽ സൂപ്രണ്ട് എം.കെ.. ഇന്ദിര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസി. പോസ്റ്റൽ സൂപ്രണ്ട് മനോജ് കെ മേനോൻ സ്വാഗതം പറഞ്ഞു.