എടപ്പാൾ : സംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി കൃഷിഭവനിലേക്ക് മാർച്ച് നടത്തി. ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ കെ സരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിവേകാനന്ദൻ കോലത്ത് അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡന്റ് സുജീഷ് കല്യാണിക്കാവ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം. നടരാജൻ, റെജി കാലടി, വി.ടി. ജയപ്രകാശ്, കെ.വി. അശോകൻ, ഷിജില പ്രദീപ്, വി.പി. വിദ്യാധരൻ, പ്രേമൻ കുട്ടത്ത്, ശിവകുമാർ വെങ്ങിനിക്കര, അശോകൻ പൊറൂക്കര, തടത്തിൽ മണികണ്ഠൻ സുബിത, എന്നിവർ പ്രസംഗിച്ചു.