തിരൂർ: അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിറുത്താൻ സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തിരൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബസ് സ്റ്റാൻഡിൽ സായാഹ്ന ധർണ്ണ നടത്തി.
സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് സബ്ക്ക അമീർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് സി.എച്ച്. സമദ് മുഖ്യപ്രഭാഷണം നടത്തി.
പി.എ.ബാവ, കെ.ടി.രഘു, ഈസ്റ്റേൺ നിസാർ, പി.അഹമ്മദ്, സമദ് പ്ളസന്റ് ,കെ.അനിൽകുമാർ, സംഗം മണി, പി.എ.റഷീദ്, സീനത്ത് ജലീൽ ,സി.മമ്മി, സുരേഷ് പൊന്നാനി, രാജീവ് കുറ്റിപ്പുറം, റോയൽ നവാസ്, നസിസ് ഗഫൂർ, ഷീബ നന്ദകുമാർ, മെട്രോ സിദ്ധിഖ് എന്നിവർ പ്രസംഗിച്ചു.