d


കോട്ടക്കൽ: പൊന്മള പഞ്ചായത്തിലെ ചൂനൂർ ചെറുപറമ്പ് മുണ്ടത്തടം റോഡ് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കടക്കാടൻ ഷൗക്കത്തലി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒളകര കുഞ്ഞിമുഹമ്മദ് , വി.എ റഹ്മാൻ , മണി പൊന്മള , പഞ്ചായത്ത് മെമ്പർമാരായ കെ.ടി അക്ബർ , നിസാർ എം.പി , റിയാസ് പറവത്ത് , ഒളകര അസീസ് , മുഹമ്മദലി കുഴിക്കാടൻ എന്നിവർ പങ്കെടുത്തു