വണ്ടൂർ: മഞ്ചേരി റോഡിലെ തെരുവുവിളക്കുകൾ കണ്ണടച്ചതിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവുവിളക്കുകളിൽ പന്തം കത്തിച്ച് യൂത്ത് ഫയർ പ്രതിഷേധം. അഡ്വ.അനിൽ നിലവിൽ ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ കുഞ്ഞാലി മന്ദിരത്തിൽ നിന്നും പന്തവുമായാണ് പ്രകടനം നടത്തിയത്. തുടർന്ന് ഓരോ തെരുവിളക്കിലും പ്രതിഷേധത്തിന്റെ ഭാഗമായി പന്തം കത്തിച്ചു. മേഖലാ സെക്രട്ടറി കെ.എം.അജയ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം പി.രജീഷ്, മേഖല പ്രസിഡന്റ് ലിജു ജേക്കബ്, പി.ഫാസിൽ, എ.പി.അൻസാർ, കെ.ടി.ജസ്ഫൽ, ബാബു ഹസ്സൻ, കെ.പ്രദീപ് എന്നിവർ പങ്കെടുത്തു.