shilpashala
.

മഞ്ചേരി: അസോസിയേഷൻ ഫോർ ഫുട്ബാൾ ഡെവലപ്പ്‌മെന്റ് (എ.എഫ്.ഡി.എം) റഫറിമാർക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. പന്തല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്ന ശില്പശാല മുൻ കെ.എസ്.ഇ.ബി താരവും ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ് മങ്കട സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ.എഫ്.ഡി എം പ്രസിഡന്റ് മുക്താർ വണ്ടൂർ അദ്ധ്യക്ഷതവഹിച്ചു. ബേബി ലീഗ് മത്സര നിയമങ്ങളെക്കുറിച്ച് എ.ഐ.എഫ് എഫ് റഫറി നജീബ് ക്ലാസ് എടുത്തു. 30 ഓളം അക്കാദമികളിൽ നിന്നായി 90 ഓളം റെഫെറീമാർ പങ്കെടുത്തു. തുടർന്ന് പി.എച്ച്.എസ്.എസ് ഫുട്‌ബോൾ അക്കാദമി, ക്ലബ് ജെ.ആർ മഞ്ചേരി, എൽ.ക്യാപിറ്റോ കാരക്കുന്ന് എന്നീ അക്കാദമിയിലെ കുട്ടികളെ ഉൾപെടുത്തി ഗ്രൗണ്ടിൽ പ്രായോഗിക പരിശീലനം നടത്തി.