മലപ്പുറം : കലാകേന്ദ്രയുടെ നേതൃത്വത്തിൽ പ്രശസ്ത സംഗീത സംവിധായകൻ സലീം ചൗധരിയുടെ 30ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് കലാകാരന്മാരുടെ കൂട്ടായ്മ ഗാനാർച്ചന സംഘടിപ്പിച്ചു. പൊതു പ്രവർത്തകൻ നൗഷാദ് മാമ്പ്ര ഉദ്ഘാടനം ചെയ്തു. കലാകേന്ദ്ര ചെയർമാൻ റസാഖ് തരകത്ത് അദ്ധ്യക്ഷത വഹിച്ചു. തെയ്യം കലാകാരൻ ബിനീഷ് ശങ്കർ മുഖ്യാതിഥിയായി. വൊക്കേഷണൽ ഹയർ സെക്കന്ററി എജ്യുക്കേഷൻ ഡിപ്പാർട്ടുമെന്റിന്റെ സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടറും പാട്ടുകാരനുമായ സി.ഉബൈദുള്ള, എറിക്ക ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ശുഹുദ് അരിപ്ര എന്നിവർ പ്രസംഗിച്ചു. ശോഭ കോഴിക്കോട്, ധർമ്മരാജൻ മഞ്ചേരി, രമ മലപ്പുറം എന്നിവരുടെ നേതൃത്വത്തിൽ ഗാനാലാപനവും നടത്തി.