d
ഓണം സഹകരണവിപണി കോട്ടക്കൽ വനിത സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വലിയപറമ്പിൽ ആരംഭിച്ചു

കോട്ടക്കൽ: സർക്കാർ കൺസ്യൂമർ ഫെഡ് വഴി നടത്തുന്ന ഓണം സഹകരണവിപണി കോട്ടക്കൽ വനിത സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വലിയപറമ്പിൽ ആരംഭിച്ചു. വലിയ പറമ്പിൽ കൗൺസിലർ ടി.പി സെറീന സുബൈർ വി.കെ യൂസഫ് മുസ്ലിയാർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വനിതാ സഹകരണ സംഘം പ്രസിഡന്റ് പി.എൽ. ശോഭനകുമാരി, സംഘം സെക്രട്ടറി പി. സുമി, സംഘം വൈസ് പ്രസിഡന്റ് സുഹറാബി കരുവക്കോട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു. സെപ്തംബർ നാല് വരെയാണ് മേള.