എടപ്പാൾ: വട്ടംകുളം പഞ്ചായത്തിൽ ക്ഷയരോഗികൾക്ക് സൗജന്യ പോഷകാഹാര കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഫസീല സജീബ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ, മുൻ പ്രസിഡന്റുമാരായ കഴുങ്കിൽ മജീദ്, ശ്രീജ പാറക്കൽ, കെ.പി.റാബിയ, ശ്രീജിത്ത് എരുവപ്ര, ഇ.എസ്.സുകുമാരൻ, സെക്രട്ടറി ആർ.രാജേഷ് എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പിന് വേണ്ടി വട്ടംകുളം കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം.ജി.സജീഷ്, സതീഷ് അയ്യാപ്പിൽ എന്നിവർ കിറ്റ് ഏറ്റുവാങ്ങി.