s
വളകിലുക്കം വനിത കൂട്ടായ്മ ഓണാഘോഷം പെണ്ണോണം പൊന്നോണം പ്രശസ്ത സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗം ഉദ്ഘാടനം ചെയ്യുന്നു.


മലപ്പുറം: മലപ്പുറം കേന്ദ്രമായി രൂപീകൃതമായ വളകിലുക്കം വനിത കൂട്ടായ്മ ഓണാഘോഷം പെണ്ണോണം പൊന്നോണം സംഘടിപ്പിച്ചു. സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗം ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. ആയിഷാബി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മുൻ സി.ഡി.എസ് ചെയർപേഴ്സൺ വി.കെ. ജമീല മുഖ്യ പ്രഭാഷണം നടത്തി. ശോഭ വിജയൻ, എ.കെ. രത്നകുമരി, പി. ദേവയാനി, എം. രമാദേവി, എം. നജ്മുന്നീസ, എം. ഹഫ്സത്ത് , ടി.എച്ച്. റജീന തുടങ്ങിയവർ സംസാരിച്ചു.വളകിലുക്കം ഫൗണ്ടർ ഹസീന മലയിൽ സ്വാഗതവും ഫെബിദ കാളമ്പാടി നന്ദിയും പറഞ്ഞു.