mpm

വണ്ടൂർ: ബി.ജെ.പി വനിതാ നേതാവിനെ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പ്രാദേശിക യുട്യൂബർ കൂരാട് കൂളിപറമ്പ് കീരി ഹൗസിൽ സുബൈറുദ്ധീനെ വണ്ടൂർ പൊലീസ് അറസ്റ്റുചെയ്തു. ഈ മാസം 10ന് വൈകിട്ട് പരാതിക്കാരിയും മകളും മാത്രമുള്ള സമയത്ത് മുൻപരിചയം മുതലെടുത്താണ് പ്രതി വീട്ടിലെത്തിയത്. ഭക്ഷണം കഴിക്കുകയായിരുന്ന യുവതി കൈകഴുകാൻ പോവുന്നതിനിടെ പ്രതി കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് നിരന്തരം ഫോണിലൂടെ വിളിച്ച് ശല്യം ചെയ്തതായും സോഷ്യൽ മീഡിയയിൽ കുപ്രചാരണം നടത്തിയതായും പരാതിയിലുണ്ട്. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് എസ്.ബി.കെ അപ്ന സപ്ന എന്ന പേരിലാണ് പ്രതി യുട്യൂബ് ചാനൽ നടത്തുന്നത്.