മലപ്പുറം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി. മലപ്പുറം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്സ് മീറ്റും ഓണാഘോഷവും സംഘടിപ്പിച്ചു. ലീഡേഴ്സ് മീറ്റ് സംസ്ഥാന പ്രസിഡണ്ട് വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സുബ്രമഹ്ണ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി മിൽട്ടൺ.ജെ തലക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്് എസ്. ദിനേഷ് ഭാവിപ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. യു.കെ.അബൂബക്കർ, ദിൽഷ പ്രകാശ്, ഷമീർ തോട്ടത്തിൽ, എം.സുധീഷ്, പി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. വി.കെ.അശോകൻ സ്വാഗതവും കാസിം വാടി നന്ദിയും പറഞ്ഞു.