kayikam

മലപ്പുറം: ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മദിനവും ദേശീയ കായിക ദിനവും കൂടിയായ ആഗസ്റ്റ് 29 ന് മലപ്പുറം ഹോക്കിയുടെ ആഭിമുഖ്യത്തിൽ ഹോക്കി മത്സരം സംഘടിപ്പിച്ചു.പത്തോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ എം.എം.ഇ.ടി മേൽമുറി ചാമ്പ്യന്മാരായി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മലബാറിയൻസ് മലപ്പുറത്തെ തോൽപ്പിച്ചാണ് ടീം വിജയിച്ചത്. ജൂനിയർ വിഭാഗത്തിൽ ചെമ്മങ്കടവ് ഹയർ സെക്കൻഡറി സ്‌കൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഹോപ്സ് മലപ്പുറത്തിനെ പരാജയപ്പെടുത്തി. ഉദ്ഘാടന പരിപാടിയിൽ പ്രസിഡണ്ട് ബഷീർ അഹമ്മദ് മച്ചിങ്ങൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന മാസ്‌റ്റേഴ്സ് ഹോക്കി ചെയർമാൻ പാലോളി അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. വിജയികൾക്കുള്ള ട്രോഫിയും മെഡലും ഹോക്കി ജില്ലാ പ്രസിഡൻറ് ബഷീർ അഹമ്മദ് മച്ചിങ്ങൽ നിർവഹിച്ചു.