പാണക്കാട് : പി.എം.എസ്.എ പൂക്കോയ തങ്ങൾ മെമ്മോറിയൽ ഫളീല ഫാളില കോളേജിന്റെ നാലാം വാർഷികം നടത്തി. പൊതുസമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് ലിയാഖത്തലി പൂക്കോയ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സയ്യിദ് ഫൈസൽ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുത്തുപ്പ തങ്ങൾ, സയ്യിദ് നസീർ തങ്ങൾ, സയ്യിദ് ഷഹീറലി തങ്ങൾ, സയ്യിദ് ഹുസൈൻ പൂക്കോയ തങ്ങൾ, സയ്യിദ് കുഞ്ഞുമോൻ തങ്ങൾ പാണക്കാട്, അലി ഫൈസി പാവണ്ണ, ഉബൈദുള്ള ഫൈസി മറ്റത്തൂർ, മുജീബ് റഹ്മാൻ നൂറാനി, ഖാലിദ് സഖാഫി താനൂർ,​ സലാം ഫൈസി ആദൃശേരി, നാസർ മുസ്ലിയാർ മേൽമുറി, സൈനുദ്ദീൻ ഫൈസി, റാഫി കോഴിച്ചെന, കലാം ബാഖവി പാണക്കാട് പ്രസംഗിച്ചു.