മഞ്ചേരി: കേരള ജൂഡോ അസോസിയേഷനും മലപ്പുറം ജില്ല ജൂഡോ അസോസിയേഷനും ചേർന്ന് മഞ്ചേരി തുറക്കൽ എച്ച്.എം.എസ് എ.യു.പി സ്‌കൂളിന്റെ സഹകരണത്തോടെ 44-ാമത് സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് സെപ്തംബർ 1, 2 തീയതികളിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 15 വർഷത്തിനുശേഷം ഇതാദ്യമായാണ് മലപ്പുറം ജില്ലയിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 600 ഓളം കായികതാരങ്ങൾ പങ്കെടുക്കും. വിജയിക്കുന്നവരിൽ നിന്ന് ഈ വർഷത്തെ നാഷണൽ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ടീമിനെ തെരഞ്ഞെടു ക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് കേരള സ്റ്റേറ്റ് സ്‌പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി നിർവഹിക്കും.
വാർത്താ സമ്മേളനത്തിൽ സ്‌പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ എ.ശ്രീകുമാർ, സംഘാടക സമിതി ചെയർമാൻ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ യാഷിക് മേച്ചേരി, എം.കെ. നൗഫൽ, എ. ജിതിൻ, കെ.എം. അബ്ദുൾഷുക്കൂർ എന്നിവർ പങ്കെടുത്തു.