തിരൂർ: താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ തിരൂരിൽ പൊതു വിപണി പരിശോധന നടത്തി. പലചരക്ക്- പച്ചക്കറി കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വിലവിവരം പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുകയും കർശനമായ നിർദ്ദേശം നൽകുകയും ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസർ കെ.സി. മനോജ് കുമാർ, റേഷനിംഗ് ഇൻസ്പെക്ടർ ഹരി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ കർശനമായ പരിശോധന ഉണ്ടാകുമെന്നും വിവരങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.