തിരൂർ:ഫിഷറീസ് വകുപ്പ് തലക്കാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പുല്ലൂർ പ്രദേശത്ത് നല്ലോണം മീനോണം എന്ന പേരിൽ വരാൽ മത്സ്യ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കൃഷിയിടത്തിൽ തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ വിപണനോദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ എ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ബാബു ചടങ്ങിൽ മുഖ്യാതിഥിയായി. ഫിഷറീസ് ഓഫീസർ അബ്ദുൽ വാജിദ് സ്വാഗതവും എ. മുഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.