നെല്ലിയാമ്പതി: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നെല്ലിയാമ്പതിയിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷൻ നടത്തി. പാടഗിരി, തൊട്ടേക്കാട്, രാജാക്കാട്, പുല്ലാല, ഓറിയന്റൽ, ലിലി, നൂറടി, പോത്തുപാറ, മീരഫ്‌ലോറ, കൂനംപാലം, ഏലം സ്റ്റോർ, തേനിപാടി, കൈകാട്ടി, ഓറഞ്ച് ഫാം, പുലയംപാറ, ഊത്ത്ക്കുഴി, സീതാർകുണ്ട്, കോട്ടയങ്ങാട്, ചന്ദ്രാമല പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളിലാണ് ക്ലോറിനേഷൻ നടത്തിയത്. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ആരോഗ്യം ജോയ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.അഫ്സൽ, എസ്.ശരൺറാം, വൊളന്റിയർമാരായ മണികണ്ഠൻ പുല്ലുകാട്, പ്രതീപ് രാജാക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലോറിനേഷൻ നടത്തിയത്.