ശ്രീകൃഷ്ണപുരം: 64ാം സുബ്രതോ കപ്പ് സംസ്ഥാന തല ഫുട്‌ബാൾ വനിതാ മത്സരങ്ങൾ (17 വയസിൽ താഴെ) ആഗസ്റ്റ് നാല് മുതൽ ഏഴ് വരെ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. വിവിധ ജില്ലകളിൽ നിന്നായി 60 ടീം മത്സരത്തിൽ പങ്കെടുക്കും. ഫൈനൽ ഏഴിന് രാവിലെ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംഘാടകസമിതി യോഗം കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം.സലീനബീവി അദ്ധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീതാകുമാരി, കെ,ഡി.ഡി.ഇ ഓഫീസ് ജൂനിയർ സൂപ്രണ്ട് വി.അനൂപ് കുമാർ, ചെർപ്പുളശ്ശേരി എ.ഇ.ഒ ഇ.രാജൻ, പി.ടി.എ വൈസ് പ്രസിഡന്റ് പി.ജി.മോഹനകൃഷ്ണൻ, കെ.മഹേഷ്, എ.എം.അജിത്, ദേവരാജൻ, സിദ്ദിഖ് പാറക്കോട്, ഡോ.രാജാകൃഷ്ണൻ, സെബാസ്റ്റ്യൻ, രാജഗോപാൽ ബി.പി.സി എൻ.പി.പ്രിയേഷ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, വൈദ്യുതമന്ത്രി കെ.കൃഷ്ണൻകുട്ടി, എം.പി.മാരായ വി.കെ.ശ്രീകണ്ഠൻ, കെ.രാധാകൃഷ്ണൻ, അബ്ദുൾ സമദ് സമദാനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ എന്നിവർ രക്ഷാധികാരികളായും കെ.പ്രേംകുമാർ എം.എൽ.എ കൺവീനർ ആയും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജിക, പി.ടി.എ പ്രസിഡന്റ് എ.മുരളീധരൻ, സ്‌കൂൾ മാനേജർ കെ.രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരൻ എന്നിവർ വൈസ് ചെയർമാൻമാരായും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ കൺവീനറായും ഡി.ഡി.ഇ കൺവീനർ ആയും സംഘാടക സമിതി രൂപീകരിച്ചു.