ഉദ്ഘാടനം ആഗസ്റ്റ് 11ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും
പട്ടാമ്പി: ഭാരതപ്പുഴയോരത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഒന്നാം ഘട്ടം പൂർത്തിയായ പാർക്കിന് 'ഇഎംഎസ് പാർക്ക് എന്ന് നാമകരണം ചെയ്യുന്നതായി മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു. വെള്ളിയാഴ്ച പാർക്കിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ആദ്യഘട്ടത്തിൽ 90 ലക്ഷവും രണ്ടാംഘട്ടത്തിനായി 50 ലക്ഷവും വകയിരുത്തിയാണ് ഭാരതപ്പുഴയുടെ തീരത്ത് പാർക്ക് നിർമ്മിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയിയി. പാർക്കിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൽ ആഗസ്റ്റ് 11 ന് നിർവ്വഹിക്കുമെന്ന് എം.എൽ.എ പറഞ്ഞു. പാർക്കിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിരൂപീകരിച്ചു. എം.എൽ.എ, ചെയർപേഴ്സൺ, താഹസിൽദാർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) സെക്രട്ടറി എന്നിവരടങ്ങിയതാണ് കമ്മിറ്റി. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ പാർക്കിന്റെ ദൈന്യദിന നടത്തിപ്പിനായി ടെൻഡർ ചെയ്ത് നടപടികൾ പൂർത്തിയായി വരികയാണ്. പാർക്ക് ആരംഭിക്കുന്നതോടെ നിലവിലുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ജില്ലയിലെ ടൂറിസം സാധ്യതയുള്ള ഇടമാക്കി വിഭവങ്ങളും മറ്റും ലഭ്യമാകു തരത്തിൽ പാർക്കിന് വികസിപ്പിക്കാനും, കുടുംബശ്രീയുടെയും, ആദിവാസി വിഭവങ്ങളുമടങ്ങുന്ന മേളകൾ പാർക്കിൽ സംഘടിപ്പിക്കാനും ഉദ്ദേശ്യമുണ്ട്.
ഇതോടൊപ്പം പട്ടാമ്പി നഗരസഭയിൽ സമ്പൂർണ്ണ കുടിവെള്ളം ഉറപ്പുവരുത്തു ന്നതിനായി നടപ്പിലാക്കുന്ന അമൃത ടു കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുമെന്ന് എം.എൽ.എ അറിയിച്ചു.