ഷൊർണൂർ: ഡോ. സി.എം.നീലകണ്ഠന് ലോകമാന്യ തിലക് സംസ്‌കൃത പുരസ്കാരം പൂനയിലെ തിലക് മഹാരാഷ്ട്ര സർവകലാശാല സംസ്‌കൃത ദിനത്തോടനുബന്ധിച്ച് നൽകി വരുന്ന ലോകമാന്യതിലക് സംസ്‌കൃത പുരസ്‌കാരത്തിന് സംസ്‌കൃത പണ്ഡിതനും സാംസ്‌കാരിക പ്രവർത്തകനും കാലടി സംസ്‌കൃത സർവകലാശാല റിട്ട. പ്രൊഫസറുമായ ഡോ. സി.എം.നീലകണ്ഠൻ അർഹനായി. 25000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം സംസ്‌കൃത ദിനമായ ആഗസ്റ്റ് 8 ന് പൂനയിലെ തിലക് മഹാരാഷ്ട സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. നിരവധി ഗവേഷണ ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും കർത്താവായ ഡോ.നീലകണ്ഠൻ സാംസ്‌കാരിക സാഹിത്യ ഗവേഷണ പഠനരംഗങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് ഷൊർണൂർ പരുത്തിപ്ര ചേത്തല മനയാണ് വീട്. ഭാര്യ: കെ.പി.ശ്രീദേവി കാലടി സംസ്‌കൃത സർവ്വകലാശാല റിട്ട. സംസ്‌കൃത പ്രൊഫസറാണ്. മക്കൾ: ഡോ. സി.എൻ.വിഷ്ണു പ്രസാദ്(ബെംഗളൂരുവിൽ സയന്റിസ്റ്റ്), (സി.എൻ.ശ്യാംകുമാർ കോഴിക്കോട് എൻ.ഐ.ടി. പ്രൊഫസർ).