zakkir
കെ.സാക്കിർ

ഷൊർണൂർ: ട്രെയിനിലെ റിസർവേഷൻ കോച്ചിൽ നിന്നും യാത്രക്കാരന്റെ സ്വർണ മോതിരവും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള ബാഗ് കവർന്ന കേസിൽ പ്രതിയെ റെയിൽവെ പൊലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ.സാക്കിർ(28) ആണ് പിടിയിലായത്. ജൂലായ് 31ന് മുരുഡേശ്വർ-കാച്ചിഗുഡ എക്സ്പ്രസിൽ യാത്ര ചെയ്ത ആലപ്പുഴ സ്വദേശിയുടെ ബാഗാണ് മോഷ്ടിച്ചത്. ഒരു പവൻ ആഭരണം, വെള്ളി മോതിരം, മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തു. റെയിൽവെ പൊലീസ് എസ്.ഐ അനിൽ മാത്യു, എ.എസ്.ഐ ഗോകുൽദാസ്, സീനിയർ സിവിൽ ഓഫീസർമാരായ സുഗീർത്ഥകുമാർ, എം.ജി.അബ്ദുൾ മജീദ്, ശശിനാരായണൻ, ടി.സി.സുരേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.