ശ്രീകൃഷ്ണപുരം: 64ാമത് സുബ്രതോ മുഖർജി കപ്പ് സംസ്ഥാന വനിതാ ഫുട്‌ബാൾ മത്സരങ്ങൾക്ക് ഫുട്‌ബാൾ മത്സരങ്ങൾ(17 വയസിൽ താഴെ) ഇന്ന് മുതൽ ഏഴ് വരെ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. രാവിലെ ഏഴ് മണിക്ക് മത്സരങ്ങൾ ആരംഭിക്കും.വിവിധ ജില്ലകളിൽ നിന്നായി 60 ടീം മത്സരത്തിൽ പങ്കെടുക്കും. മത്സരങ്ങൾ ഇന്ന് രാവിലെ 10ന് കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അദ്ധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടർ എ.അബൂബക്കർ,ഉപഡയറക്ടർ ടി.എം.സലീന ബീവി തുടങ്ങിയവർ സംബന്ധിക്കും. ദേശീയ ഗെയിംസിനുള്ള സംസ്ഥാന ടീം സെലക് ഷനും മത്സരങ്ങളോടനുബന്ധിച്ച് നടക്കും. ഫുട്‌ബാൾ ടീമിലെ അംഗങ്ങൾക്ക് ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലും സെന്റ് ഡൊമിനിക് കോൺവെന്റ് സ്‌കൂളിലുമാണ് താമസസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ടീമുകളുടെ രജിസ്‌ട്രേഷൻ സംബന്ധമായ വിവരങ്ങൾക്ക് 9447443025 നമ്പറിലും താമസ സൗകര്യത്തിനായി 9446106063, 9847233666 എന്നീ നമ്പറുകളിലും ബന്ധപ്പെടണം. ഫൈനൽ മത്സരവും സമാപന സമ്മേളനവും 7ന് ഉച്ചയ്ക്ക് 12 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യും.