kbabu
സി.വാസുദേവ മേനോന്റെ 32ാം ചരമവാർഷിക അനുസ്മരണം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: മുൻ എം.എൽ.എയും കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സി.വാസുദേവ മേനോന്റെ 32ാം ചരമവാർഷിക അനുസ്മരണം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹാകവി പി. സ്മാരക കലാ സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്രം പ്രസിഡന്റും കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റുമായ കെ.സത്യപാൽ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കാളിദാസ് പുതുമന മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രൊഫ. എം.കെ.സാനുവിന്റെ വേർപാടിൽ യോഗം അനുശോചിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.എസ്.ലക്ഷ്മണൻ, കെ.കലാധരൻ, എൻ.ഭാസ്‌കരൻ, പ്രൊഫ. കാജാ നവാസ്, സി.വിനോദ് കുമാർ, കവിത സാകല്യം, പ്രബുദ്ധൻ എന്നിവർ സംസാരിച്ചു.