tv
ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബ് അരിയൂർ എ.എൽ.പി.എസിലെ സ്മാർട് ക്ലാസ് റൂമിലേക്ക് നൽകുന്ന ടെലിവിഷൻ റോട്ടറി ക്ലബ് പ്രസിഡന്റ് സി.എൻ.സത്യൻ സ്‌കൂൾ ഭാരവാഹികൾക്ക് കൈമാറുന്നു.

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബ് നായാടിപ്പാറ അരിയൂർ എ.എൽ.പി സ്‌കൂളിലെ സ്മാർട് ക്ലാസ് റൂമിനായി സംഭാവന നൽകിയ ടെലിവിഷൻ റോട്ടറി ക്ലബ് പ്രസിഡന്റ് സി.എൻ.സത്യൻ സ്‌കൂൾ പി.ടി.എ.പ്രസിഡന്റ് എൻ.പി.ബഷീർ, പ്രധാനാദ്ധ്യാപകൻ ഡോ.ബാബുരാജ് പരിയാനമ്പറ്റ എന്നിവർക്കു കൈമാറി. റോട്ടറി ക്ലബ് സെക്രട്ടറി പി.കൃഷ്ണദാസ്, കെ.വി.സുബ്രഹ്മണ്യൻ, എൻ.വി.മുരളീകൃഷ്ണൻ, വി.ചന്ദ്രിക, സ്‌കൂൾ മുൻ പ്രധാനാദ്ധ്യാപിക വി.എസ്.അനിത, എസ്.ബി.ഐ ശ്രീകൃഷ്ണപുരം ശാഖ മാനേജർ രാജശ്രീ എന്നിവർ സംസാരിച്ചു.