ശ്രീകൃഷ്ണപുരം: സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യർഥിനി ആശിർനന്ദയുടെ ആത്മഹത്യയിൽ അദ്ധ്യാപകർക്കെതിരെ കേസെടുത്തു. സംഭവ സമയത്തുണ്ടായ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്. മുൻ പ്രിൻസിപ്പൽ ജോയ്സി, അദ്ധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കേസ്. ജെ.ജെ 75-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തിരിക്കുന്നത്.