aarumukhan
ആറുമുഖൻ.

മുതലമട: പോക്‌സോ കേസിൽ മുതലമട സ്വദേശി ആറുമുഖനെ(30) കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വൈകല്യമുള്ള കുട്ടിയെ മിട്ടായി മറ്റും വാങ്ങിത്തരാം എന്നു പറഞ്ഞ് അടുത്തുള്ള ഒഴിഞ്ഞ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയെ പലതവണ ആറുമുഖൻ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പറയുന്നു. കഴിഞ്ഞദിവസം കുട്ടി കൂട്ടുകാരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് ആറുമുഖനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതി പൊലീസ് കസ്റ്റഡിയിലാണ്. കൊല്ലങ്കോട് പൊലീസ് ഇൻസ്‌പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സത്യനാരായണൻ, സബ് ഇൻസ്‌പെക്ടർ പ്രദീപ്, സിവിൽ പോലീസ് ഓഫീസർ റാണി എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.