richard
പി.റിച്ചാർഡ്

ചിറ്റൂർ: വടകരപ്പതിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോഴിപ്പാറ, എലിപ്പാറ കണക്കൻ കളം, ജ്ഞാനമുത്താർ വീട്ടിൽ പി.റിച്ചാർഡ് (35) പിടിയിലായി. ശനിയാഴ്ച രാവിലെ 5.30ന് 20 വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി ബഹളം വെച്ച് ആളെക്കൂട്ടി. തുടർന്ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. ഇൻസ്‌പെക്ടർ എം.ആർ.അരുൺകുമാർ, എസ്.ഐ.മാരായ കെ.ഷിജു, എം.മുഹമ്മദ് റാഫി, വുമൺ സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.സുമതി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാറായ എസ്.അനീഷ്, എ.എം.ഷാദുലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.