chess
കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർക്കാർ ജീവനക്കാരുടെ ചെസ് കാരംസ് മത്സരം

പാലക്കാട്: കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ചെസ് കാരംസ് മത്സരങ്ങൾക്ക് മുന്നോടിയായി ജില്ലാ തല ചെസ് കാരംസ് മത്സരം സംഘടിപ്പിച്ചു. മുൻ കായിക താരം പി.യു.ചിത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.മഹേഷ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മേരി സിൽവസ്റ്റർ, ജില്ലാ സെക്രട്ടറി കെ.സന്തോഷ്‌കുമാർ, കലാകായിക സമിതി കൺവീനർ ടി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചെസ് മത്സരത്തിൽ ആലത്തൂർ ഏരിയയിലെ എ.എച്ച്.അഷ്റഫ് (ഫുഡ് സേഫ്റ്റി ഓഫീസ് തരൂർ) ഒന്നാം സ്ഥാനവും, പട്ടാമ്പി ഏരിയയിലെ എ.വി.സുനിൽ (ആർ.ടി.ഒ പട്ടാമ്പി) രണ്ടാം സ്ഥാനവും മലമ്പുഴ ഏരിയയിലെ കെ.ആർ.പ്രതീഷ് (ഗ്രാമ പഞ്ചായത്ത് കോങ്ങാട്) മുന്നാം സ്ഥാനവും നേടി. കാരംസ് മത്സരത്തിൽ ഫോർട്ട് ഏരിയയിൽ നിന്നുള്ള കെ.ആർ.ഇസ്മായിൽ (പുതശ്ശേരി ഗ്രാമപഞ്ചായത്ത്) മലമ്പുഴ ഏരിയയിൽ നിന്നുള്ള ആർ.രമേഷ് (എച്ച്.ഡി ഫാം മലമ്പുഴ) എന്നിവർ ഒന്നാം സ്ഥാനവും, ഫോർട്ട് ഏരിയയിൽ നിന്നുള്ള എൻ.ഷാഹുൽ ഹമീദ് (പാലക്കാട് മുനിസിപ്പാലിറ്റി) ജെ.അബ്ബാസ് (ജില്ല പഞ്ചായത്ത് പാലക്കാട്) എന്നിവർ രണ്ടാം സ്ഥാനവും സിവിൽ സ്റ്റേഷനിൽ നിന്നുള്ള ആൽഫിൻ ജോൺസൺ (ജി.എസ്.ടി പാലക്കാട്) എസ്.ജി.ഷമീർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മേരി സിൽവസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനം നേടിയവർ ഒമ്പതിന് തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും.