പാലക്കാട്: ആഗസ്റ്റ് 12നും 13നുമായി നടത്തുന്ന ജില്ലാ സിവിൽ സർവീസ് മത്സരങ്ങളിലേക്ക് അപേക്ഷിക്കാം. അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബാസ്‌കറ്റ്‌ബാൾ, കാരംസ്, ചെസ്, ക്രിക്കറ്റ്, ഫുട്‌ബാൾ, ഹോക്കി, കബഡി, ഖൊ ഖൊ, ലോൺ ടെന്നീസ്, പവർലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്, നീന്തൽ, ടേബിൾ ടെന്നീസ്, വോളിബാൾ, ഗുസ്തി, ബോക്സിംഗ് എന്നിവയാണ് മത്സര ഇനങ്ങൾ. പങ്കെടുക്കാൻ താൽപ്പര്യമുള്ള ജില്ലയിലെ സർക്കാർ ജീവനക്കാർ ഓഫീസ് മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടിയ അപേക്ഷ ജില്ലാ സ്‌പോർട്സ് കൗൺസിൽ ഓഫീസിൽ ലഭ്യമാക്കണം. അവസാന തീയതി ആഗസ്റ്റ് 8. ഫോൺ: 04912505100, 6238376691.