ചെർപ്പുളശേരി: സംസ്ഥാന സഹകരണ വകുപ്പിന്റെ റോബർട്ട് ഓവൻ പുരസ്‌കാര ജേതാവ് പി.എ.ഉമ്മറിനെ സി.പി.എം ചെർപ്പുളശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടി തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. പി.മമ്മികുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.നന്ദകുമാർ, ജില്ലാ കമ്മിറ്റി അംഗം കെ.ബി.സുഭാഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ.ചന്ദ്രബാബു, പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വിവിധ സഹകരണ സംഘങ്ങളും ഉപഹാരങ്ങൾ നൽകി.