കേരളശ്ശേരി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച സോളാർ പദ്ധതി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹായത്തോടുകൂടിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പദ്ധതി ആരംഭിച്ചിട്ടുള്ളത്. വൈസ് പ്രസിഡന്റ് ഫെബിൻ റഹ്മാൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമാ മുരളി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷാജിത, രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നന്ദിനി, മെഡിക്കൽ ഓഫീസർ ലത, ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ.സുരേഷ്, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പ്രതിനിധി അജിത് തുടങ്ങിയവർ സംസാരിച്ചു.