വടക്കഞ്ചേരി: പി.എം കിസാൻ ആനുകൂല്യം മുടങ്ങുമെന്ന ആശങ്കയിലായിരുന്ന കർഷകർക്ക് ആശ്വാസമായി അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷൻ തുടരും. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസിൽ ഈ വർഷത്തെ ആദ്യ സീസണായ ഖാരിഫിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയം 14വരെയാണ് നീട്ടിയത്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്തിട്ടുള്ള കർഷകരെ പദ്ധതിയിൽ ചേർക്കാൻ 31വരെയും സമയമനുവദിച്ചു. ജൂലായ് 25 വരെയായിരുന്നു പദ്ധതിയിൽ ചേരാൻ സമയം അനുവദിച്ചിരുന്നത് കർഷക രജിസ്ട്രി തയ്യാറാക്കുന്നതിനുള്ള അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷൻ വെബ്‌സൈറ്റിലെ തടസത്തെത്തുടർന്ന് നിറുത്തിവച്ചിരുന്നു. ഇത് പുനരാരംഭിച്ചു. പിഎം കിസാൻ ആനുകൂല്യം വാങ്ങുന്ന കർഷകർ ജൂലായ് 31നുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ നിർദേശം. ഇതിനു സാധിക്കാത്തവർക്ക് ആനുകൂല്യത്തിന്റെ അടുത്ത ഗഡു മുടങ്ങിയേക്കുമോയെ ന്നായിരുന്നു കർഷകരുടെ ആശങ്ക.