premkumar
സുബ്രതോ മുഖർജി കപ്പ് ജൂനിയർ ഗേൾസ് സംസ്ഥാന ഫുട്‌ബോൾ ടൂർണമെന്റ് ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: സുബ്രതോ മുഖർജി കപ്പ് ജൂനിയർ ഗേൾസ് സംസ്ഥാന ഫുട്‌ബാൾ ടൂർണമെന്റ് (17 വയസിൽ താഴെ) ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ഇന്നലെ പ്രാഥമിക റൗണ്ട് മത്സരത്തിനിങ്ങിയ 28ടീമിൽ എട്ട്ടീമുകൾ രണ്ടാം റൗണ്ടിലേക്ക് കടന്നു. ജി.എച്ച്.എസ്.എസ് പെരിങ്ങോട്ടുകുറിശ്ശി, ജി.എം.എം.ജി.എച്ച്.എസ്.എസ് പാലക്കാട്, ആർ.എം.എച്ച്.എസ്.എസ് മേലാറ്റൂർ, ഡി.യു.എച്ച്.എസ്.എസ് തൂത, എ.കെ.എൻ.എം.എം.എ.എച്ച്.എസ്.എസ് കാട്ടുകുളം, കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂർ, എസ്.എൻ.വി.എച്ച്.എസ്.എസ് തൃശ്ശൂർ, എസ്.ആർ.വി.ജി.എം.വി.എച്ച്.എസ്.എസ് എറണാകുളം എന്നിവയാണ് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്.
ഇന്ന് 30 ടീമുകൾ കൂടി എത്തിച്ചേരും. ചൊവ്വാഴ്ച മത്സരത്തിൽ യോഗ്യത നേടുന്ന 8 ടീം ഉൾപ്പെടെ ആകെ 16 ടീമുകൾ ബുധനാഴ്ച നടക്കുന്ന രണ്ടാംഘട്ട മത്സരങ്ങളിൽ പങ്കെടുക്കും. വ്യാഴാഴ്ച്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ജേതാക്കളാകുന്ന ടീം ഈ മാസം 19 മുതൽ 28 വരെ ഡൽഹിയിൽ നടക്കുന്ന സുബ്രതോ മുഖർജി കപ്പ് ദേശീയ ടൂർണമെന്റിൽ പങ്കെടുക്കാൻ യോഗ്യത നേടും. കെ.പ്രേംകുമാർ എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പ്രജീഷ്‌കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.അബൂബക്കർ, ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ടി.എം.സലീന ബീവി, ചെർപ്പുളശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.രാജൻ, എൻ.പി.പ്രിയേഷ്, സ്‌കൂൾ മാനേജർ കെ.രാധാകൃഷ്ണൻ, പ്രിൻസിപ്പൽ പി.എസ്.ആര്യ, പി.ടി.എ പ്രസിഡന്റ് എ.മുരളീധരൻ, അദ്ധ്യാപക സംഘടനാ പ്രതിനിധികളായ എ.എം.അജിത്ത്, പി.ജി.ദേവരാജൻ, സിദ്ദീഖ് പാറോക്കോട്, കെ.കെ.രാജേഷ്, ബിജു, സെബാസ്റ്റിയൻ, റിഷാദ് കെ.എ.എം.എ, ആർ.ടി.ബിജു തുടങ്ങിയവർ സംസാരിച്ചു.